ഓണം അടുത്തതോടെ തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില ഉയർന്നു

ഓണം അടുത്തതോടെ തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില ഉയർന്നു തുടങ്ങി. ആവശ്യക്കാർ കൂടിയതാണ് പച്ചക്കറികൾക്ക് വില ഉയരാൻ കാരണമായി വ്യാപാരികൾ പറയുന്നത്. തിരുവോണം എത്തുന്നതോടെ വില ഇനിയും ഉയരും. തേവാരം, ചിന്നമന്നൂർ,കമ്പം, തെനി, ശീലയംപെട്ടി തുടങ്ങിയ തെക്കൻ തമിഴ്‌നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നിൽ കണ്ടാണ് പലപ്പോഴും കൃഷികൾ ക്രമീകരിക്കുന്നത്.