തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതിക്ക് ഡി.എം.ആര്‍.സി. (ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍) തയ്യാറാക്കിയ പദ്ധതി രൂപരേഖയുള്ളപ്പോള്‍ വീണ്ടും പഠനം നടത്തുന്നതും രൂപരേഖ തയ്യാറാക്കുന്നതും എന്തിനാണെന്ന് ഡോ. ഇ. ശ്രീധരന്‍. കാലോചിത മാറ്റങ്ങള്‍ വരുത്തിയാല്‍ ഡി.എം.ആര്‍.സി. തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് ഉപയോഗിക്കാനാകും. മെട്രോ നിയോ പോലുള്ള പദ്ധതികള്‍ക്കു പിന്നാലെ പോയാല്‍ കെ-റെയില്‍ പോലൊരു അബദ്ധമാകുമെന്നും ഇ. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
മെട്രോ നിയോ അബദ്ധമാകും; കോഴിക്കോട്ട് അനുയോജ്യം ലൈറ്റ് മെട്രോ തന്നെ – ഇ. ശ്രീധരന്‍
