സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ മുതല്‍ മഴ കനക്കുമെന്ന് കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാളെ ആറ് ജില്ലകളിലും മറ്റന്നാള്‍ പതിനൊന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. നാളെ മുതല്‍ രണ്ട് ദിവസം മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തി.
ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
