68ാമത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടകായലില്‍ ഇന്ന് നടക്കും. ഇതിനോടകം 40 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് ആവേശം പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കാന്‍ ട്വന്റിഫോര്‍ വാര്‍ത്താസംഘവും പുന്നമടകായലില്‍ ഉണ്ടാകും. രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്നതുകൊണ്ട് തന്നെ ഇക്കുറി ആവേശം ഇരട്ടിയാണ്. ചെറുതും വലുതുമായ 79 വള്ളങ്ങള്‍ മത്സരത്തിന് ഉണ്ട്. ഇതില്‍ 20 എണ്ണം ചുണ്ടന്‍വള്ളങ്ങളാണ്.
ഓളപ്പരപ്പില്‍ ആവേശത്തുഴ; നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്
