‘ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം’; ഇന്നും പള്ളികളിൽ സർക്കുലർ വായിക്കും

വിഴിഞ്ഞം തുറമുഖത്തിന് എതിരെ ഇന്ന് വീണ്ടും തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കും. ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആർച്ച് ബിഷപ്പ്  ഡോ.തോമസ് ജെ നെറ്റോയുടെ സർക്കുലർ. പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അധികാരികളിൽ നിന്ന് കൃത്യമായി മറുപടി കിട്ടിയിട്ടില്ലെന്നും കൂടാതെ, മത്സ്യത്തൊഴിലാളികൾക്ക് എതിരായ വിധി നേടിയെടുക്കാൻ കൂട്ടുനിന്നെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നു.17-ാം തിയതി വരെയുള്ള ഉപരോധ സമരത്തിന്റെ ക്രമവും പ്രഖ്യാപിക്കും.