നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധന; പരാതിപ്പെട്ട പെണ്‍കുട്ടികൾ ഇന്ന് വീണ്ടും പരീക്ഷ

കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ കേന്ദ്രത്തിൽ അപമാനിക്കപ്പെട്ട പെണ്‍കുട്ടികൾ ഇന്ന് വീണ്ടും പരീക്ഷയെഴുതും. വിവാദമുണ്ടായി ഒരു മാസത്തിന് ശേഷമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വീണ്ടും പരീക്ഷ നടത്തുന്നത്. കൊല്ലം എസ് എൻ സ്കൂളിൽ ഉച്ചയ്ക്ക് ഒരു മണി മുതലാണ് പരീക്ഷ. കേരളത്തിന് പുറമേ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലായി ആറ് കേന്ദ്രങ്ങളിൽ കൂടി ഇന്ന് പരീക്ഷ നടക്കും.