യാത്രാ വിലക്കില്‍ ഇന്‍ഡിഗോ ക്ഷമാപണം നടത്തി; നിയമസഭ കയ്യാങ്കളി കേസില്‍ വിധി തിരിച്ചടിയല്ല: ഇ പി ജയരാജന്‍

ക്ഷമാപണം എഴുതി നൽകാത്തതിനാലാണ് ഇൻഡിഗോയിലെ യാത്ര ഒഴിവാക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.വിമാനത്തേക്കാൾ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് സൗകര്യം എന്നാണ് ജയരാജന്റെ പ്രതികരണം. നിയമസഭാ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. നേതാക്കളെ യുഡിഎഫ് എംഎൽഎമാർ ആക്രമിച്ചപ്പോൾ നോക്കി നിൽക്കണമായിരുന്നോ എന്നാണ് ജയരാജൻ ചോദിച്ചത്. നിയമസഭാ കയ്യാങ്കളി കേസ് നിയമപരമായി നേരിടും. പ്രതിയായത് കൊണ്ട് ശിവൻകുട്ടി മന്ത്രിസ്ഥാനം രാജി വെക്കേണ്ട കാര്യമില്ല എന്നും ജയരാജൻ പറഞ്ഞു.