‘കെ സുരേന്ദ്രന്റെ മകന്റേത് അനധികൃത നിയമനം’; അന്വേഷണം വേണമെന്ന് ഇ പി ജയരാജന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മകന്‍റെ നിയമനം അനധികൃത നിയമനമാണെന്നും അന്വേഷിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നിയമനം അന്വേഷിക്കണമെന്ന് ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടു. സുരേന്ദ്രന്‍റെ മകന് വേണ്ടി യോഗ്യത മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്നും വിഷയത്തില്‍ കേന്ദ്ര സർക്കാർ മറുപടി പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു. കെ സുരേന്ദ്രന്‍റെ മകന്‍റേത് അനധികൃത നിയമനമാണെന്നും അന്വേഷിക്കണമെന്നുമാണ് ഇ പി ജയരാജന്‍ ആവശ്യപ്പെട്ടത്.