മികച്ച പാര്‍ലമെന്റേറിയന്‍, സഭാനാഥനായും കൈയടിനേടി; എം.ബി.ആര്‍ മന്ത്രിയാകുന്നത് പ്രവര്‍ത്തന മികവില്‍

2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗമുണ്ടാകുമെന്ന സൂചനകള്‍ വന്നപ്പോള്‍ എത്ര വലിയ തരംഗമുണ്ടായാലും പാലക്കാടും ആറ്റിങ്ങലും ഒപ്പം നില്‍ക്കുമെന്ന എല്‍ഡിഎഫ് കണക്ക്കൂട്ടലുകള്‍ പോലും തെറ്റി. പാലക്കാട് കോട്ടയില്‍ എംബി രാജേഷിന്റെ തോല്‍വി അത്രയും അവിശ്വസനീയമായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുകാലത്ത് സിപിഎം കോട്ടയായിരുന്ന തൃത്താല തിരിച്ചുപിടിക്കാനാണ് പാര്‍ട്ടി എംബി രാജേഷിനെ നിയോഗിച്ചത്.