മസാല ബോണ്ട് കേസിൽ ഇഡി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

മസാല ബോണ്ട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിനെതിരെ തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി ഇടപെടൽ. മസാല ബോണ്ട് കേസിൽ ഇ ഡി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 23ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ തോമസ് ഐസക് അടക്കമുള്ളവർക്ക് എതിരെ മറ്റ് നടപടി ഉണ്ടാകില്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു.