മകനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തെന്ന് വ്യാജപ്രചാരണം: പരാതി നല്‍കി ഉമ തോമസ്

സൈബർ ആക്രമണത്തിൽ തൃക്കാക്കര എം എൽ എ ഉമ തോമസ് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകി. ഉമയുടെയും അന്തരിച്ച പി ടി തോമസിന്‍റെയും മകനായ വിവേക് തോമസിനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. കഴിഞ്ഞ ദിവസം നിയമസഭയില്‍ അടുത്ത സുഹൃത്തിന്‍റെ മകൻ ലഹരിക്ക് അടിമപ്പെട്ടെന്നും ലഹരി മാഫിയക്ക് എതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഈ യുവാവ് വിവേകാണെന്ന് ആരോപിച്ചാണ് പ്രചരണം.