കെ-ഫോണ്‍ സൗജന്യ കണക്ഷന് എസ്‌സി, എസ്ടി സംവരണം; ഉത്തരവിട്ട് സര്‍ക്കാര്‍

കെ ഫോണ്‍ പദ്ധതിയില്‍ സൗജന്യ കണക്ഷന്‍ നല്‍കുന്നതില്‍ സംവരണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനവും പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് ശതമാനവും സംവരണം ഏര്‍പ്പെടുത്താനാണ് നീക്കം. ആദ്യഘട്ടത്തില്‍ ഒരു നിയോജകമണ്ഡലത്തില്‍ നൂറ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എന്ന തോതില്‍ പതിനാലായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന്‍ ഉറപ്പാക്കും. 30,000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.