അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത്; നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തില്ല

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് അമിത് ഷായെത്തുന്നത്. നാളെ നടക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർ‍ക്കാർ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല.നാളെ രാവിലെ 10.30ന് കോവളം ലീലാ റാവിസിൽ നടക്കുന്ന ദക്ഷിണേന്ത്യൻ സോണൽ യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.