മുസ്ലീം ലീഗ് ദേശീയ നിർവാഹക സമിതി യോഗം ഇന്ന് ചെന്നൈയിൽ

മുസ്ലീം ലീഗ് ദേശീയ നിർവാഹക സമിതി യോഗം ഇന്ന് ചെന്നൈയിൽ നടക്കും. വൈകിട്ട് അഞ്ചിനാണ് യോഗം. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ രാജിയുൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. ലീഗിന്റെ 75ാം വാർഷികം, പോഷക സംഘടനകളുടെ ശക്തിപ്പെടുത്തൽ, ദേശീയ തലത്തിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളിലും ചർച്ചകൾ ഉണ്ടാകും. യോഗത്തിന് ശേഷം സൗഹൃദ സംഗമവും നടക്കും. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പും പ്രധാന ചർച്ചാ വിഷയമായി യോഗത്തിന്റെ അജണ്ടയിലുണ്ട്.