ഇ.ഡി. അന്വേഷണത്തെയും, സമൻസുകളെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് വാദം കേൾക്കുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തോമസ് ഐസകിന്റെ വ്യക്തിപരമായ വിവരങ്ങൾ തേടിയതിൽ ഇ.ഡിയുടെ വിശദീകരണം കോടതി ആരാഞ്ഞിട്ടുണ്ട്. തന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങൾ അടക്കം ആവശ്യപ്പെട്ട ഇ.ഡി. നടപടിയെയാണ് തോമസ് ഐസക് ഹർജിയിൽ ചോദ്യം ചെയ്യുന്നത്.
ഇ.ഡി. അന്വേഷണത്തെ ചോദ്യം ചെയ്ത് തോമസ് ഐസക് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും
