വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ – Express Kerala

സിപിഎം – ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസി‍‍ഡന്റിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ് സ്ഥലത്ത് സംഘർഷം തുടങ്ങിയത്. ഇരുവിഭാഗങ്ങളും പ്രതിഷേധ പ്രകടനവും യോഗങ്ങളും സംഘടിപ്പിക്കുന്നത് വീണ്ടും സംഘർഷത്തിന് കാരണമാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നിരോധനാജ്ഞ സിറ്റി പൊലീസ് കമ്മീഷണർ പുറപ്പെടുവിച്ചത്. ഇന്ന് മുതൽ ആറുവരെയാണ് നിരോധനാജ്ഞ.