നാഷണൽ ഹൈവേ അറ്റകുറ്റപ്പണി ക്രമക്കേട്: റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

നാഷണൽ ഹൈവേയിലെ റോഡ് അറ്റകുറ്റപ്പണിയിലെ ക്രമക്കേട് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് ഹൈക്കോടതിയുടെ നിർദേശം. നാഷണൽ ഹൈവേയിൽ അപകടത്തിൽ ആളുകൾ മരിക്കുന്നത് സംബന്ധിച്ച് കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി നിർദേശം നൽകിയത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം കോടതിയിൽ ഹാജരായി സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. 107 റോഡുകളിൽ നിർമാണത്തിലെ അപാകത സംബന്ധിച്ച പരിശോധന വിജിലൻസ് നടത്തിയതായും 2 കേസ് രജിസ്റ്റർ ചെയ്തതായും വിജിലൻസ് ഡയറക്ടർ കോടതിയെ അറിയിച്ചു.