മത്സരത്തിന് ഒരുങ്ങി തന്നെ; മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയാമെന്ന് തരൂര്‍, ഹിന്ദിയിലും മറുപടി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളാതെ ശശി തരൂര്‍. കാത്തിരിക്കൂവെന്നും താന്‍ മത്സരിക്കുമോ ഇല്ലയോ എന്നത് മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയാമെന്നും തരൂര്‍ വ്യക്തമാക്കി. കൂടിയാലോചനകള്‍ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് രംഗത്തെത്തിയ ജി23 നേതാക്കളില്‍ ഉള്‍പ്പെട്ടയാളാണ് തരൂര്‍. മാതൃഭൂമി ഡോട്ട് കോമില്‍ എഴുതിയ ലേഖനത്തിലൂടെയാണ് തരൂര്‍ മത്സരിക്കാനുള്ള സാധ്യത പരോക്ഷമായി സൂചിപ്പിച്ചത്. ഇത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.