കോഴിക്കോട് വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം; വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കി

വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം. കോഴിക്കോട് ചേളന്നൂരിൽ വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. നിരവധി വീടുകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കി. സംഭവത്തിൽ കക്കൂർ പൊലീസ് പ്രതിയെ പിടികൂടി. ലഹരി പുറത്താണ് പ്രതി അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.