നഞ്ചിയമ്മയുടെ ഭൂമി കയ്യേറി; അന്വേഷണത്തിന് റവന്യൂ വിജിലൻസ്

മികച്ച ഗായികക്കുളള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി കയ്യേറിയ സംഭവം നിയമസഭയിൽ. അട്ടപ്പാടിയിൽ ഭൂമാഫിയ ആദിവാസികളുടെ ഭൂമി വ്യാപകമായി കയ്യേറുന്നു. വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കുകയാണ്. റവന്യൂ ഉദ്യോഗസ്ഥർ മാഫിയക്ക് കൂട്ടുനിൽക്കുകയാണ്. വിഷയത്തിൽ ഐഎഎസ് തല അന്വേഷണം വേണമെന്ന് കെ കെ രമ എംഎൽഎ ആവശ്യപ്പെട്ടു.