ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ഐഎസ്ആർഒ ചാരക്കേസിൽ പ്രതിയായ ശേഷം കുറ്റവിമുക്തയായ ഫൗസിയ ഹസൻ (80) അന്തരിച്ചു. മാലദ്വീപ് സ്വദേശിനിയായ ഫൗസിയ ഹസന്റെ മരണ വിവരം മാലി സർക്കാർ തന്നെയാണ് സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെ ശ്രീലങ്കയിലായിരുന്നു അന്ത്യം. 1994 നവമ്പർ മുതൽ 1997 വരെ ഐ എസ് ആർ ഒ ചാരക്കേസിന്റെ ഭാഗമായി ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ഏറെക്കാലമായി ഇവർ ശ്രീലങ്കയിലാണ് താമസം. 35 വർഷത്തിലേറെ മാലദ്വീപ് ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു. നൂറോളം ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.