സഹകരണ മേഖലയുടെ തകർച്ചയിൽ അതീവ ദുഖിതനാണ് ഞാൻ; കെ. സുധാകരൻ

സഹകരണ മേഖലയുടെ തകർച്ചയിൽ അതീവ ദുഖിതനാണ് താനെന്നും ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിനാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇന്ന് സഹകരണ മേഖല നേരിടുന്നത് വലിയ പ്രശ്നങ്ങളാണ്. സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപെടാൻ കാരണം കേരളം ഭരിക്കുന്ന സർക്കാരാണ്.ജീവനക്കാർക്ക് അർഹതപ്പെട്ട പ്രൊമോഷൻ പോലും നൽകാത്ത അവസ്ഥയാണ്. അവരുടെ താല്പര്യങ്ങൾ ഹനിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.