ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് നിര്‍ത്തി

ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിംഗ് താൽക്കാലികമായി നിർത്തിയതായി ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട. ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വേരിയന്റുകൾ ടൊയോട്ട നിർത്തലാക്കിയതായി അടുത്തിടെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഡീസൽ വകഭേദങ്ങൾക്കായി ഇനി ബുക്കിംഗ് എടുക്കില്ല എന്നായിരുന്നു ചില ഡീലര്‍ഷിപ്പുകളെ ഉദ്ദരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നത് ഇപ്പോഴാണ്.കാത്തിരിപ്പ് കാലാവധി കൂടിയതാണ് ഇന്നോവയുടെ ബുക്കിങ് നിർത്താൻ കാരണമെന്ന് ടൊയോട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.