പാലിയേക്കര ടോൾ പ്ലാസ;നിരക്ക് വര്‍ധനവ് നാളെ മുതല്‍,ഒരു ഭാഗത്തേക്ക് കാറ് കടത്തിവിടാന്‍ 90 രൂപ

യാത്രാപ്രശ്‌നങ്ങളും അറ്റകുറ്റപ്പണിയിലെ അപാകങ്ങളും വിവാദമായിരിക്കേ ദേശീയപാതയിലെ ടോള്‍നിരക്ക് വീണ്ടും ഉയര്‍ത്തുന്നു. 15 ശതമാനത്തോളം വര്‍ധനയാണ് നാളെ മുതല്‍. കാറുകള്‍ക്ക് ഒരു ഭാഗത്തേക്കുള്ള യാത്ര 80-ല്‍നിന്ന് 90 രൂപയാകും. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്കുണ്ടായിരുന്ന 120-ല്‍ നിന്ന് 135 രൂപയാവും. ചെറുകിട വാണിജ്യവാഹനങ്ങള്‍ക്ക് 140-ല്‍ നിന്ന് 160 രൂപയായും ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്കുണ്ടായിരുന്ന 205 രൂപ 235 രൂപയായും ഉയരും. ബസ്, ലോറി എന്നിവയ്ക്ക് 275 രൂപയുണ്ടായിരുന്നത് 315 രൂപയാകും.