പിപിഇ കിറ്റ് അഴിമതിയില്‍ അവ്യക്തമായ മറുപടി; ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്

പിപിഇ കിറ്റ് അഴിമതിയില്‍ അവ്യക്തമായ മറുപടി സഭയില്‍ പറഞ്ഞതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. ഇത്തരം ശൈലികള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ നിര്‍ദേശം. എപി അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് സ്പീക്കറുടെ നടപടി.കൊവിഡ് കാലത്ത് പിപിഇ കിറ്റിലുണ്ടായ ക്രമക്കേടുകള്‍ പുറത്ത് വന്നത് വിവാദമായിരുന്നു. പ്രതിപക്ഷം പലതവണ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഓരോ ചോദ്യത്തിനും ആരോഗ്യമന്ത്രി നല്‍കിയ ഒരേ മറുപടിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.