പേവിഷബാധക്കെതിരായ വാക്സിൻ സുരക്ഷിതമാണെന്ന ആരോഗ്യമന്ത്രി വീണജോർജിന്റെ നിലപാട് നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രലാബ് പരിശോധിച്ച് അനുമതി നൽകിയ വാക്സിനുകളാണ് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.പൊതുജനങ്ങളുടെ ആശങ്ക പരിഗണിച്ച് വാക്സിന്റെ ഗുണനിലവാരം ഒരു ഉന്നതതല സമിതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. വാക്സിൻ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം പോലും സംസ്ഥാനത്തില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി
പേവിഷ വാക്‌സിൻ; സഭയിൽ ആരോഗ്യമന്ത്രിയെ തിരുത്തി മുഖ്യമന്ത്രി
