പട്ടാമ്പിയില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്; ഏറ്റുമുട്ടിയത് പ്ലസ്ടുക്കാരും പൂര്‍വവിദ്യാര്‍ഥികളും

തെരുവില്‍ തമ്മില്‍ തല്ലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പട്ടാമ്പിയിലെ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളും ഇതേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളുമാണ് തമ്മിലടിച്ചത്. പട്ടാമ്പി പോലീസ് സ്‌റ്റേഷന് മുന്നിലെ ബസ് സ്‌റ്റോപ്പിലായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. ഒരുവര്‍ഷം മുമ്പുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞദിവസത്തെ കൂട്ടത്തല്ലും. പ്ലസ്ടു വിദ്യാര്‍ഥികളും സ്‌കൂളില്‍നിന്ന് ഈ വര്‍ഷം പ്ലസ്ടു പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളും നേരത്തെയുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ഏറ്റുമുട്ടുകയായിരുന്നു.