മാര്‍ച്ച് മാസത്തിലെ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍; അച്ചടക്ക നടപടികളും വ്യക്തമാക്കാന്‍ നിര്‍ദേശം

മാര്‍ച്ചിലെ രണ്ടു ദിവസത്തെ പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. വകുപ്പു തിരിച്ച് പട്ടിക തയാറാക്കാനാണ് പൊതുഭരണവകുപ്പ് മറ്റു വകുപ്പു മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അവധിക്ക് അപേക്ഷിച്ച ജീവനക്കാരുടേയും അനുമതിയില്ലാതെ അവധിയെടുത്തവരുടേയും കണക്കെടുക്കണം. ഇവര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികളും വ്യക്തമാക്കണം. ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് ജീവനക്കാരുടെ കണക്ക് ശേഖരിക്കുന്നത്.