തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍ പ്രവചിക്കാന്‍ കഴിയാത്തത്; ദുരന്തസാധ്യതാ മേഖലയായിരുന്നില്ലെന്ന് റവന്യുമന്ത്രി

കുടയത്തൂര്‍ ദുരന്ത സാധ്യതാ മേഖല ആയിരുന്നില്ല. സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മന്ത്രിയുടെ മറുപടി. ദുരന്തമുണ്ടായ സ്ഥലത്തെ കുറിച്ച് പ്രദേശാവാസികള്‍ക്ക് തന്നെ നല്ല അറിവുണ്ട്. ഏതാണ്ട് 70 വര്‍ഷം മുന്‍പാണ് അവിടെയൊരു ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തിന്റെ മറ്റൊരു സാധ്യതയും ഇത്തവണയുണ്ടായിരുന്നില്ല. ഓറഞ്ച് ബുക്ക് എല്ലാത്തവണത്തെയും പോലെ തയ്യാറാക്കി ദുരന്തമുണ്ടാകുന്ന സ്ഥലങ്ങളില്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കി ജാഗ്രതയോടെയാണ് ഇത്തവണയും പ്രവര്‍ത്തിച്ച് വന്നത്. ഈ അപകടം നേരത്തെ പ്രവചിക്കാന്‍ സാധിച്ചില്ല. മന്ത്രി കൂട്ടിച്ചേര്‍ത്തു.