വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരം പതിനഞ്ചാം ദിവസം. മന്ത്രിതല ഉപസമിതി സമരസമിതി നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. പൊലീസ് മർദിച്ചെന്നാരോപിച്ച് പ്രക്ഷേധക്കാർ നടത്തിവന്ന നിരാഹാര സമരം ഇന്നലെ രാത്രി അവസാനിപ്പിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്. തുറമുഖ നിർമ്മാണ കേന്ദ്രത്തിന് അകത്തു കയറി പ്രതിഷേധിക്കാനാണ് ഇന്നും സമരസമിതിയുടെ തീരുമാനം . സമരക്കാരുമായി മന്ത്രി തല ഉപസമിതി ഇന്ന് വീണ്ടും ചർച്ച നടത്തും.
വിഴിഞ്ഞം സമരം പതിനഞ്ചാം ദിവസം; മന്ത്രിതല ഉപസമിതി സമരസമിതി നേതാക്കളുമായി ഇന്ന് ചർച്ച നടത്തും
