കോടിയേരി ഇന്ന് ചെന്നൈയിലേക്ക്; ചികിത്സയ്ക്കായി അപ്പോളോയിൽ പ്രവേശിപ്പിക്കും

തിരുവനന്തപുരം: ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണനെ ഇന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും. അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ ചികിത്സയിൽ പോകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ മന്ത്രി എംവി ഗോവിന്ദൻ സിപിഎം സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ഇന്നലെ ഇപി ജയരാജന്റെ അധ്യക്ഷതിയൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, എ വിജയരാഘവൻ എന്നിവർ പങ്കെടുത്തിരുന്നു.