തിരുവനന്തപുരം, കോഴിക്കോട് മെട്രോ: കര്‍മപദ്ധതി ഉടന്‍

തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതിക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) ഉടന്‍ രൂപം നല്‍കും. ഈയാഴ്ച തന്നെ യോഗം ചേരും. പദ്ധതി നടപ്പാക്കുന്നതിന് കെ.എം.ആര്‍.എല്ലിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭാതീരുമാനം കഴിഞ്ഞ ആഴ്ചയാണ് വന്നത്.രണ്ട് നഗരങ്ങളുടെയും ഗതാഗതസാഹചര്യങ്ങള്‍ വിലയിരുത്തുന്ന സമഗ്ര ഗതാഗതപദ്ധതിയാണ് ആദ്യം തയ്യാറാക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി അനുയോജ്യമായ ഗതാഗതസംവിധാനമേതെന്ന് വിലയിരുത്തുന്ന പഠനറിപ്പോര്‍ട്ട് തയ്യാറാക്കും.