വിഴിഞ്ഞം സമരം 14ാം ദിവസത്തിലേക്ക്; പ്രതിഷേധക്കാര്‍ ഇന്ന് തുറമുഖം വളയും

വിഴിഞ്ഞം സമരം പതിനാലാം ദിവസത്തിലേക്ക് എത്തുമ്പോള്‍ കരമാര്‍ഗവും കടല്‍മാര്‍ഗവും മത്സ്യത്തൊഴിലാളികള്‍ ഇന്ന് തുറമുഖം വളയും. ഇത് പ്രതിഷേധക്കാരുടെ രണ്ടാം കടല്‍ സമരമാണ്. ശാന്തിപുരം, പുതുക്കുറുച്ചി, താഴംപള്ളി, പൂത്തുറ ഇടവകകളില്‍ നിന്നുള്ള സമരക്കാര്‍ വള്ളങ്ങളില്‍ തുറമുഖത്തെത്തും. മറ്റുള്ളവര്‍ ബരിക്കേഡുകള്‍ മറികടന്ന് പദ്ധതി പ്രദേശത്തെത്തി കടലിലുള്ളവര്‍ക്ക് അഭിവാദ്യമറിയിക്കും. ഈ വിധമാണ് സമരത്തിന്റെ ക്രമീകരണം.