ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളും ബഫർസോൺ വിഷയവും ഉന്നയിച്ച് തലസ്ഥാനത്തും സമരം നടത്താൻ തീരുമാനം. അതിജീവന പോരാട്ടവേദിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഉൾപ്പെടുന്ന ഇടുക്കി ലാന്‍റ് ഫ്രീഡം മൂവ്മെന്‍റാണ് സമരം നടത്തുന്നത്. കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം സ്തംഭിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇടുക്കിയിലെ ജന ജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്ന നിർമാണ നിരോധനം, ബഫർ സോൺ, പട്ടയ പ്രശ്നങ്ങൾ, മരം മുറിക്കൽ നിരോധനം അടക്കമുള്ള വിഷയങ്ങളിൽ ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് സമരം ശക്തമാക്കുന്നത്.
തലസ്ഥാനത്തേക്ക് സമരം മാറ്റാൻ ഇടുക്കി ലാന്‍റ് ഫ്രീഡം മൂവ്മെന്‍റ്, നവംബർ ഒന്നിന് തിരുവനന്തപുരം സ്തംഭിപ്പിക്കും
