വള്ളംകളിക്ക് അമിത്ഷാ മുഖ്യാതിഥി: ന്യായീകരിച്ച് ഡിവൈെഫ്ഐ ‘കേരളം പ്രത്യേക റിപ്പബ്ലിക് അല്ല’

പ്രസിദ്ധമായ ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ച മുഖ്യമന്ത്രിയുടെ നടപടിയെ ന്യായീകരിച്ച് ഡിവൈഎഫ്ഐ രംഗത്ത്.അത് ഭരണപരമായ കാര്യം മാത്രമാണ്.കേരളം പ്രത്യേക റിപ്പബ്ലിക് അല്ലെന്നും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ഭരണത്തിന്‍റേതായ എല്ലാ നിയമങ്ങളും പാലിച്ച് അമിത് ഷാ പങ്കെടുക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. എന്നാല്‍.ലാവ്ലിൻ കേസിൽ കേന്ദ്രം ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.