വീടിന് നേരെയുള്ള കല്ലേറ് ആസൂത്രിതം, ബിജെപിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെ; ആനാവൂർ നാഗപ്പൻ

വീടിന് കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ആനാവൂർ നാഗപ്പൻ. എല്ലാം ബിജെപിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെ. പാർട്ടി അണികൾ പ്രകോപനങ്ങിൽ വീഴരുതെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.ആക്രമണങ്ങൾ വനിതാ കൗൺസിലറെ ആക്രമിച്ചതിൻ്റെ ജാള്യത മറയ്ക്കാനാണ്. ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ചവർ തങ്ങിയത് ആറ്റുകാൽ അമ്പലത്തിൻ്റെ ആശുപത്രിയിൽ. ആശുപത്രി നിയന്ത്രണം ബിജെപിയുടെ കയ്യിലാണ്. അമ്പല കമ്മറ്റിയെ പോലും തെറ്റിധരിപ്പിക്കുന്നു. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു.