എന്തിനാണ് ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കുന്നത്…? കേരളത്തിൽ തുടരെ ആക്രമണം ഉണ്ടാകുന്നത് ആഭ്യന്തര വകുപ്പ് പരാജയം: വി.മുരളീധരൻ

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിൽ തുടരെ തുടരെ ആക്രമണം ഉണ്ടാകുന്നു. ഇത് എന്തിനാണ് ആരുടെ എങ്കിലും തലയിൽ കെട്ടിവയ്ക്കുന്നതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ആഭ്യന്തര വകുപ്പ് പരാജയം ആണ്. സ്വന്തം പരാജയം മറയ്ക്കാൻ ആണ് മറ്റുള്ളവരെ പഴിചാരുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഭീകരവാദികളുമായി സന്ധി ചെയ്യുന്നുവെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ കുറ്റപ്പെടുത്തി.