വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം: കൊല്ലത്തെ നീറ്റ് പരീക്ഷ വീണ്ടും നടത്തും

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തിയ വിവാദത്തിൽ അപമാനിക്കപ്പെട്ട വിദ്യാർഥിനികൾക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്റ്റംബർ നാലിനാണ് പരീക്ഷ. ആയൂർ മാർത്തോമാ കോളേജിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്കാണ് വീണ്ടും അവസരം. കൊല്ലം എസ്.എൻ. സ്കൂളിലാണ് സെപ്റ്റംബർ നാലാം തീയതി ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.20വരെ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.