സിപിഎം നേതാവ് പി കെ ശശിക്കെതിരെ വീണ്ടും പരാതി

KTDC ചെയർമാനും ,സിപിഎം നേതാവുമായ പി.കെ.ശശിക്കെതിരെ വീണ്ടും പരാതി. മണ്ണാർക്കാട്ടെ സഹകരണ സ്ഥാപനങ്ങളിൽ അനധികൃത നിയമനങ്ങൾ നടത്തുന്നുവെന്നാണ് പരാതി. മണ്ണാർക്കാട് നഗരസഭ അംഗവും ലോക്കല്‍ കമ്മറ്റി അംഗവുമായ മൻസൂറാണ് പരാതി നൽകിയത്.മണ്ണാർക്കാട് നഗരത്തിലും പരിസര പ്രദേശത്തുമുള്ള സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ പികെ ശശിയുടെ നേതൃത്വത്തിൽ അനധികൃത നിയമനങ്ങൾ നടത്തുന്നു എന്നാണ് സംസ്ഥാന കമ്മിറ്റിക്ക് മൻസൂർ നൽകിയിരിക്കുന്ന പരാതി.