ട്രാഫിക് പോലീസിന്റെയും മോട്ടോര്‍വാഹനവകുപ്പിന്റെയും മുന്നറിയിപ്പ് അവഗണിച്ച് സ്വകാര്യബസുകളിലും വാഹനങ്ങളിലും എയര്‍ഹോണ്‍ ഉപയോഗം വ്യാപകമാവുന്നു. ലോങ് റൂട്ടിലോടുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ബാധം ഈ നിയമലംഘനം തുടരുകയാണെന്ന് കോഴിക്കോട് ആര്‍.ടി.ഒ. പി.ആര്‍. സുമേഷ് പറഞ്ഞു.
എയര്‍ഹോണ്‍ അടിച്ചാലെ ആളുമാറൂവെന്ന് ബസുകാര്‍, ഓട്ടോയിലും ചെവിപൊട്ടുന്ന ഹോണ്‍; നടപടിക്ക് എം.വി.ഡി.
