തലയെടുപ്പുള്ള നേതാക്കള്‍ ഒന്നൊന്നായി വിട്ടുപോയി കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നതില്‍ ആശങ്കാകുലരാണ് കേരളത്തിലെ മുസ്ലിംലീഗ് നേതൃത്വം. ഏറ്റവുമൊടുവില്‍ പാര്‍ട്ടി വിട്ട ഗുലാംനബി ആസാദ് കോണ്‍ഗ്രസിന്റെ ദേശീയതലത്തിലെ ന്യൂനപക്ഷമുഖം മാത്രമായിരുന്നില്ല, പാണക്കാട് തങ്ങള്‍ കുടുംബവുമായി വ്യക്തിബന്ധം പുലര്‍ത്തിയ ആളുമായിരുന്നു. ഇതിനുമുമ്പ് കോണ്‍ഗ്രസ് വിട്ട കപില്‍ സിബലാകട്ടെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരായ നിയമപോരാട്ടങ്ങളില്‍ മുമ്പനുമായിരുന്നു.
ഗുലാം നബിയുടെ രാജി; കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നതില്‍ ആശങ്കപ്പെട്ട് മുസ്ലിംലീഗ്
