രേഖാ രാജിന്റെ അധ്യാപക നിയമനം ഹൈക്കോടതി റദ്ദാക്കി; രണ്ടാം റാങ്കുകാരിക്ക് നിയമനം നല്‍കാന്‍ ഉത്തരവ്

പ്രശസ്ത ദളിത് സ്ത്രീ ചിന്തക രേഖാ രാജിന്റെ അധ്യാപക നിയമനമാണ് കോടതി റദ്ദാക്കിയത്. രേഖയ്ക്ക് പകരം റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായരെ നിയമിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. 2019ലാണ് എം.ജി സര്‍വകലാശാലയില്‍ അസി. പ്രൊഫസറായി രേഖാ രാജിന്റെ നിയമനം നടക്കുന്നത്. റാങ്ക് പട്ടികയില്‍ രണ്ടാമെത്തിയ നിഷ വേലപ്പന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. മാര്‍ക്ക് സംബന്ധമായി ചില വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്.