ഹിറ്റായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം; വരുമാനം 6.5 കോടി കവിഞ്ഞു

അധിക വരുമാനം ലക്ഷ്യമിട്ട് കെഎസ്ആർടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ജനപ്രിയമാകുന്നു. സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്ക് നടത്തുന്ന പ്രത്യേക സർവീസുകളിൽ നിന്ന് ഇതുവരെ 6.5 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ നവംബർ ഒന്നിനാണു കെഎസ്ആർടിസി ബജറ്റ് ടൂറിസം സർവീസുകൾ ആരംഭിച്ചത്. 100 ലധികം വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയാണ് യാത്രകൾ സംഘടിപ്പിക്കുന്നത്.
ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് ബജറ്റ് ടൂറിസത്തിന്റെ പ്രത്യേക സർവീസുകൾ ഉപയോഗപ്പെടുത്തിയത്.