കെ.പി സുരേഷ് രാജ് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി

സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ. പി സുരേഷ് രാജിന് ഇത് നാലാം ഊഴം. മൂന്ന് തവണയെന്ന നിബന്ധനയില്‍ ആനുകൂല്യം നല്‍കിയാണ് കെ.പി സുരേഷ് രാജിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മത്സരസന്നദ്ധത ചിലര്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും ഈ നീക്കം നേതാക്കള്‍ ഇടപെട്ട് മരവിപ്പിച്ചു. ജില്ലാ കൗണ്‍സിലിലേക്ക് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് മത്സരം നടന്നു. ഇന്ന് പുലര്‍ച്ചെയാണ് വോട്ടെടുപ്പ് അവസാനിച്ചത്.