ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടത് ഗവര്‍ണറുടെ ചുമതലയാണ്. ബില്‍ യുജിസി ചട്ടം അനുസരിച്ചാണോയെന്ന് പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ചരിത്രകോണ്‍ഗ്രസിലെ പ്രതിഷേധത്തില്‍ വിസിക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. കണ്ണൂര്‍ വിസി പുനര്‍നിയമനം മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ്. കണ്ണൂര്‍ തന്‍റെ ജില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞത് മാനിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.
‘ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം’, ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടത് തന്‍റെ ചുമതല: ഗവര്‍ണര്‍
