ഗവർണർക്കെതിരെ വീണ്ടും കോടിയേരി,കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടർത്തുന്നു,ഗവർണറും സർക്കാരും രണ്ട് പക്ഷത്ത്

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മൻ. മോദി സർക്കാരിന്‍റെ കമാണ്ടർ ഇൻ ചീഫ് ആകാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത്. ഇപ്പോൾ ഗവർണറും സർക്കാരും രണ്ട് പക്ഷത്തായി നിലകൊള്ളുകയാണ്. ഈ ഭിന്നത മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷ സർക്കാരും തമ്മിൽ ആണ് .ഈ ചേരിതിരിവ് മോദി നയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ്. ഇതിൽ ഏതുകക്ഷി ഏതു ഭാഗത്ത്‌ നിൽക്കുന്നുവെന്നത് പ്രധാനം ആണെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു