സർവകലാശാല നിയമ ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം,കേരള വിസി നിയമനത്തിൽ ഗവർണറെ വെട്ടാൻ നീക്കം

ഗവർണർ സർക്കാർ പോര് അതിരൂക്ഷം. ഗവർണറെ വീണ്ടും മറി കടക്കാൻ സർവകലാശാല നിയമ ഭേദഗതി ബില്ലിന് ഓഗസ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യം നൽകി. ഇന്നലെ രാത്രി ചേർന്ന സബ്ജക്ട് കമ്മിറ്റിയിൽ ആണ് പുതിയ ഭേദഗതി.കേരള വി സി യെ തീരുമാനിക്കാൻ ഗവർണർ സെർച് കമ്മിറ്റി രുപീകരിച്ചത് ഓഗസ്റ്റ് അഞ്ചിന് ആയിരുന്നു. ഈ കമ്മിറ്റിയെ കൂടി മറി കടക്കാൻ ആണ് മുൻകാല പ്രാബല്യം. ഈ കമ്മിറ്റിയിലേക്ക് ഇത് വരെ കേരള സർവകലാശാല നോമിനിയെ നൽകിയിട്ടില്ല.