കെട്ടിടം പണിപൂര്‍ത്തിയാക്കിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ വെണ്ണല ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം കിഫ്ബി അടച്ചുപൂട്ടി. പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. എന്നാല്‍ നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് തരാതിരിക്കുകയായിരുന്നുവെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി. കിഫ്ബി കെട്ടിടം പണിക്കായി ഇന്റല്‍ കമ്പനിക്കായിരുന്നു കരാര്‍ കൊടുത്തത്. ഇന്റലിന് പണം നല്‍കണമെങ്കില്‍ സ്‌കൂളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം.
കിഫ്ബി വെണ്ണല സ്‌കൂള്‍ കെട്ടിടം അടച്ചുപൂട്ടി
