ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം. പി ജയരാജന്‍റെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വാട്സ്ആപ്പ് പ്രൊഫൈലിൽ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പിന് ശ്രമം ഉണ്ടായത്. കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമം നടന്നത്. വ്യാജ വാട്സ്ആപ്പ് പ്രൊഫൈലില്‍ നിന്ന് പലരോടും പണം ആവശ്യപ്പെട്ടു. സംഭവത്തില്‍ പി ജയരാജൻ അഡീ. കമ്മീഷണർ പി പി സദാനന്ദന് പരാതി നൽകി. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പി ജയരാജന്‍റെ പേരിലും ‘വ്യാജൻ’; പലരോടും പണം ആവശ്യപ്പെട്ടു, കേസെടുത്ത് പൊലീസ്
