പ്രിയ വര്‍ഗ്ഗിസിന്‍റെ നിയമനം ചട്ടം പാലിച്ചെന്ന് മന്ത്രി, അരി എത്രഎന്നു ചോദിച്ചാല്‍ പയര്‍ അഞ്ഞാഴിയെന്ന് സതീശന്‍

സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ നടന്ന ബന്ധു നിയമനങ്ങളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്ത്രപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറഹ്ങിപ്പോയി. പ്രിയ വര്‍ഗ്ഗീസിന്ർരെ പേര് പറയാതെ കണ്ണൂര്‍ യൂണിവേഴ്സിസിറ്റിയിലെ വിവാദ നിയമനം റോജി എ ജോണാണ് ഉന്നയിച്ചത്. എന്നാല്‍ നിയമനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ന്യായികരിച്ചു.